Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Old Woman

ഫ്ലാ​റ്റി​ന് തീ​പി​ടി​ച്ച് വ​യോ​ധി​ക മ​രി​ച്ചു

മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ലെ ഗോ​രേ​ഗാ​വി​ൽ ഫ്ലാ​റ്റി​ന് തീ​പി​ടി​ച്ച് വ​യോ​ധി​ക മ​രി​ച്ചു. 24 നി​ല​ക​ളു​ള്ള ഫ്ലാ​റ്റി​ന്‍റെ ആ​റാം നി​ല​യി​ൽ താ​മ​സി​ച്ചി​രു​ന്ന ഇ​ന്ദു ത​ർ​ക്കേ​ശ്വ​ർ സിം​ഗ് (72) ആ​ണ് മ​രി​ച്ച​ത്. വൈ​കു​ന്നേ​രം ഏ​ഴ​ര​യോ​ടെ​യാ​ണ് സം​ഭ​വം.

വി​വ​രം അ​റി​ഞ്ഞ ഉ​ട​ൻ ത​ന്നെ സ്ഥ​ല​ത്തെ​ത്തി​യ പോ​ലീ​സും ഫ​യ​ർ ഫോ​ഴ്സും ര​ക്ഷ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി. ഇ​ന്ദു​വി​നെ അ​ടു​ത്തു​ള്ള ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു​വെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

രാ​ത്രി 11:30 ഓ​ടെ​യാ​ണ് തീ ​അ​ണ​ച്ച​തെ​ന്നും തീ​പി​ടി​ത്ത​ത്തി​ന്‍റെ കാ​ര​ണം ഇ​തു​വ​രെ ക​ണ്ടെ​ത്താ​നാ​യി​ട്ടി​ലെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു. കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ന്നു​വ​രി​ക​യാ​ണ്.

Kerala

വ​ല്ല​പ്പു​ഴ​യി​ൽ കാ​ട്ടു​പ​ന്നി ആ​ക്ര​മ​ണം; വയോധികയ്ക്ക് ഗുരുതര പരിക്ക്

പാ​ല​ക്കാ​ട്: വ​ല്ല​പ്പു​ഴ ചെ​റു​കോ​ട് കാ​ട്ടു​പ​ന്നി ആ​ക്ര​മ​ണ​ത്തി​ൽ വ​യോ​ധി​ക​യ്ക്ക് ഗു​രു​ത​ര പ​രി​ക്ക്. പ​ടി​ഞ്ഞാ​റ്റു​മു​റി സ്വ​ദേ​ശി പാ​റു​ക്കു​ട്ടി അ​മ്മ​യ്ക്ക് (76) നേ​രെ​യാ​ണ് ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്.

തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ഒ​ന്പ​തി​നാ​ണ് സം​ഭ​വം. ക്ഷേ​ത്ര​ദ​ർ​ശ​നം ക​ഴി​ഞ്ഞ് റോ​ഡി​ലൂ​ടെ ന​ട​ന്നു പ്ര​ദേ​ശ​ത്തെ തോ​ടി​നോ​ട് ചേ​ർ​ന്നു​ള്ള പാ​ല​ത്തി​ന​ടു​ത്ത് എ​ത്തി​യ​പ്പോ​ൾ ദൂ​രെ നി​ന്നും ഓ​ടി​വ​ന്ന കാ​ട്ടു​പ​ന്നി പാ​റു​ക്കു​ട്ടി അ​മ്മ​യെ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു.

കാ​ട്ടു​പ​ന്നി​യു​ടെ ഇ​ടി​കൊ​ണ്ട പാ​റു​ക്കു​ട്ടി​യ​മ്മ സ​മീ​പ​ത്തെ 10 അ​ടി​യോ​ളം താ​ഴ്ച​യു​ള്ള തോ​ട്ടി​ലേ​ക്ക് വീ​ണു. ഇ​വ​രു​ടെ നി​ല​വി​ളി കേ​ട്ട് ആ​ളു​ക​ൾ ഓ​ടി കൂ​ടു​ക​യും പാ​റു​ക്കു​ട്ടി​യ​മ്മ​യെ വീ​ട്ടി​ൽ എ​ത്തി​ക്കു​ക​യും ചെ​യ്തു.

എ​ന്നാ​ൽ ശാ​രീ​രി​ക വേ​ദ​ന അ​നു​ഭ​വ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് പ​ട്ടാ​മ്പി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. പ്ര​ദേ​ശ​ത്ത് കാ​ട്ടു​പ​ന്നി​യു​ടെ​യും മ​ല​മ്പാ​മ്പി​ന്റെ​യും ഒ​ക്കെ ശ​ല്യം രൂ​ക്ഷ​മാ​ണെ​ന്നും പ​രാ​തി​ക​ൾ പ​റ​ഞ്ഞി​ട്ടും അ​ധി​കൃ​ത​രു​ടെ ഭാ​ഗ​ത്തു​നി​ന്നും ന​ട​പ​ടി ഇ​ല്ലെ​ന്നും പാ​റു​ക്കു​ട്ടി​യ​മ്മ​യു​ടെ മ​ക​ൻ വി​ജ​യ​ൻ പ​റ​ഞ്ഞു.

Kerala

ക​ട​ന്ന​ൽ കു​ത്തേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന വ​യോ​ധി​ക മ​രി​ച്ചു

ആ​ല​പ്പു​ഴ: ആ​റാ​ട്ടു​പു​ഴ​യി​ൽ ക​ട​ന്ന​ൽ കു​ത്തേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന വ​യോ​ധി​ക മ​രി​ച്ചു. ആ​റാ​ട്ടു​പു​ഴ ക​ള്ളി​ക്കാ​ട് ശ​ശി​ഭ​വ​നം വീ​ട്ടി​ൽ ക​ന​ക​മ്മ (79) ആ​ണ് മ​രി​ച്ച​ത്.

വെ​ള്ളി​യാ​ഴ്ച ഉ​ച്ച​ക്ക് പ​ശു​വി​നു തീ​റ്റ ന​ൽ​കി​കൊ​ണ്ടി​രി​ക്കു​മ്പോ​ൾ വീ​ടി​നു സ​മീ​പം ഉ​ണ്ടാ​യി​രു​ന്ന ക​ട​ന്ന​ൽ കൂ​ട്ടം ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. അ​വ​ശ നി​ല​യി​ലാ​യ ക​ന​ക​മ്മ​യെ വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ചി​കി​ത്സ​യി​ലി​രി​ക്കെ ഞാ​യ​റാ​ഴ്ച​യാ​ണ് ക​ന​ക​മ്മ മ​രി​ച്ച​ത്.

National

ജാ​ർ​ഖ​ണ്ഡി​ൽ വ​യോ​ധി​ക​യെ ആ​ന ച​വി​ട്ടി​ക്കൊ​ന്നു

റാ​ഞ്ചി: ജാ​ർ​ഖ​ണ്ഡി​ലെ സിം​ദേ​ഗ ജി​ല്ല​യി​ൽ വ​യോ​ധി​ക​യെ ആ​ന ച​വി​ട്ടി​ക്കൊ​ന്നു. ജ​മു​ന പ്ര​ധാ​ൻ (78) ആ​ണ് മ​രി​ച്ച​ത്.

ബോ​ൾ​ബ വ​ന​മേ​ഖ​ല​യി​ലെ കൊ​ഡു​ർ​മു​ണ്ട ഭു​ഖാ​ൻ ടോ​ളി സ്വ​ദേ​ശി​യാ​ണ് ജ​മു​ന പ്ര​ധാ​ൻ. ആ​ന​ക്കൂ​ട്ട​ത്തി​ൽ നി​ന്ന് വ​ഴി​തെ​റ്റി വ​ന്ന ഒ​രു ആ​ന ജ​മു​ന​യെ ച​വി​ട്ടി​ക്കൊ​ന്ന​താ​യി സിം​ദേ​ഗ ഡി​വി​ഷ​ണ​ൽ ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ (ഡി​എ​ഫ്ഒ) ശ​ശാ​ങ്ക് ശേ​ഖ​ർ സിം​ഗ് പ​റ​ഞ്ഞു.

ഉ​ച്ച​ഭ​ക്ഷ​ണ​ത്തി​ന് ശേ​ഷം പു​ല്ല് വെ​ട്ടാ​ൻ ജ​മു​ന പ്ര​ധാ​ൻ വ​ന​ത്തി​ലേ​ക്ക് പോ​യി​രു​ന്നു. ഇ​തി​നി​ടെ​യാ​ണ് സം​ഭ​വം. വി​വ​രം ല​ഭി​ച്ച​യു​ട​നെ വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ ബോ​ൾ​ബ പോ​ലീ​സ് സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ ഇ​ൻ ചാ​ർ​ജ് ദേ​വി​ദാ​സ് മു​ർ​മു​വി​നൊ​പ്പം സ്ഥ​ല​ത്തെ​ത്തി മൃ​ത​ദേ​ഹം സിം​ദേ​ഗ​യി​ലെ സ​ദ​ർ ആ​ശു​പ​ത്രി​യി​ലേ​ക്ക് പോ​സ്റ്റ്‌​മോ​ർ​ട്ട​ത്തി​നാ​യി അ​യ​ച്ചു.

ന​ഷ്ട​പ​രി​ഹാ​ര​ത്തി​നു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്നും ജ​മു​ന പ്ര​ധാ​ന്‍റെ കു​ടും​ബ​ത്തി​ന് നാ​ലു​ല​ക്ഷം രൂ​പ കൈ​മാ​റു​മെ​ന്നും ഡി​എ​ഫ്ഒ വ്യ​ക്ത​മാ​ക്കി.

Latest News

Corehub Up